ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
Aതെർമോമീറ്റർ
Bഗാൽവനോമീറ്റർ
Cഹൈഗ്രോമീറ്റർ
Dഅമ്മീറ്റർ
Answer:
B. ഗാൽവനോമീറ്റർ
Read Explanation:
ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ
വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി
ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി
ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി
ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ
വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ
വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം
വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ