കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aവൈദ്യുത മോട്ടോർ
Bഇസ്തിരിപ്പെട്ടി
Cഗ്രൈന്റർ
Dടോർച്ച്
Answer:
A. വൈദ്യുത മോട്ടോർ
Read Explanation:
വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു . ഇതാണ് വൈദ്യുത മോട്ടോറിന്റെ പ്രവർത്തനതത്വം
കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ എന്നിവ വൈദ്യുത മോട്ടോറുമായി ബന്ധപ്പെട്ടിരിക്കുന്നു
ആർമേച്ചർ - വൈദ്യുത മോട്ടോറിലെ പച്ചിരുമ്പ് കോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ
മോട്ടോറിന്റെ പ്രവർത്തനതത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം - ചലിക്കും ചുരുൾ ലൌഡ്സ്പീക്കർ