Challenger App

No.1 PSC Learning App

1M+ Downloads
ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്

Aനിക്രോം

Bസിൽവർ

Cടങ്സ്റ്റൺ

Dകോപ്പർ

Answer:

B. സിൽവർ

Read Explanation:

ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. ചാലകം നിർമ്മിച്ച പദാർഥത്തിന്റെ സ്വഭാവം

  2. ചാലകത്തിന്റെ വണ്ണം (ഛേദതല പരപ്പളവ്)

  3. ചാലകത്തിന്റെ നീളം

  4. താപനില

Note:

  • ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം വർധിക്കുന്നു.

  • ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോൾ പ്രതിരോധം കുറയുന്നു.

  • താപനില കുറയുന്നതിനനുസരിച്ച് പ്രതിരോധവും കുറയുന്നു.

Note:

  • വിവിധ പദാർഥങ്ങൾക്ക് വ്യത്യസ്ത പ്രതിരോധമായിരിക്കും.

  • ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ അവയുടെ പ്രതിരോധം ചുവടെ പറയുന്ന പ്രാകാരം പട്ടികപ്പെടുത്താം.

  • ഉയർന്ന പ്രതിരോധം ഉള്ളവ: നിക്രോം,

  • ടങ്സ്റ്റൺ

  • കുറഞ്ഞ പ്രതിരോധം ഉള്ളവ: അലുമിനിയം, കോപ്പർ

  • ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത് : സിൽവർ


Related Questions:

ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു കുളോം വൈദ്യുത ചാർജ് എത്തിക്കുവാൻ ചെയ്യുന്ന പ്രവൃത്തി, ഒരു ജൂൾ ആണെങ്കിൽ, ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം --- ആയിരിക്കും
സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഉപകരണം ?
സെല്ലുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?
താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,