App Logo

No.1 PSC Learning App

1M+ Downloads
ഒരേ പോലെ തോന്നിപ്പിക്കുന്ന വസ്തുക്കളുടെ സംപ്രത്യക്ഷണവും ഒരേപോലെ ആയിരിക്കും എന്ന ഗസ്റ്റാൾട്ട് സിദ്ധാന്തം അറിയപ്പെടുന്നത് ?

Aസാമീപ്യം

Bസാദൃശ്യം

Cതുടർച്ച

Dസംപൂരണം

Answer:

B. സാദൃശ്യം

Read Explanation:

ഗസ്റ്റാള്‍ട് മനഃശാസ്ത്രം / സമഗ്രതാവാദം 
  • ഗസ്റ്റാള്‍ട്ട് എന്നാല്‍ രൂപം ,ആകൃതി എന്നാണ് അര്‍ഥം
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ / ഘടകങ്ങളുടെ  ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  •  സമഗ്രതാ സംവിധാനത്തിൻ്റെ നിയമങ്ങള്‍
    1. സാമ്യത / സാദൃശ്യം നിയമം: നിറം, വലിപ്പം, വിന്യാസം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്വാഭാവികമായും സമാന ഇനങ്ങളെ ഒരുമിച്ചു കൂട്ടാനുള്ള പ്രവണത കാണിക്കുന്നു എന്ന് ഈ ജെസ്റ്റാൾട്ട് തത്വം നിർദ്ദേശിക്കുന്നു.
    2. സാമീപ്യ നിയമം: സാമീപ്യത്തിന്റെ തത്വം പറയുന്നത്, പരസ്പരം അടുത്തുള്ള വസ്തുക്കളെ ഒരു കൂട്ടമായി കാണാൻ പ്രവണത കാണിക്കുന്നു എന്നാണ്.
    3. തുടർച്ച നിയമം: ഈ ജെസ്റ്റാൾട്ട് തത്വമനുസരിച്ച്, ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, അതേസമയം വരിയിലോ വക്രത്തിലോ ഇല്ലാത്ത ഘടകങ്ങൾ വേറിട്ടതായി കാണുന്നു.
    4. പരിപൂർത്തി നിയമം: ഒരു അടഞ്ഞ വസ്തു/ആകൃതി രൂപപ്പെടുത്തുന്ന ഘടകങ്ങൾ ഒരു കൂട്ടമായി കാണപ്പെടുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Related Questions:

Synetics is a term derived from Greek- Synetikos which means

  1. bring forth together
  2. enhance memory
  3. make something
  4. none of these
    താഴെപ്പറയുന്നവരിൽ ഗെസ്റ്റാൾട്ട്സൈക്കോളജിയുമായി ബന്ധപ്പെട്ട മനശാസ്ത്ര വിചക്ഷണനാര് ?
    According to Ausubel, which factor is most critical for learning?
    What is the primary challenge for children with speech and language disorders?
    പരസ്പരം അടുത്തു കിടക്കുന്ന വസ്തുക്കളെ ഒരേപോലെ കാണാനുള്ള പ്രവണതയ്ക്ക് ഏത് നിയമത്തിന്റെ പിൻബലം ആണുള്ളത് ?