App Logo

No.1 PSC Learning App

1M+ Downloads
'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ചു വിപ്ലവം

Bരക്തരഹിത വിപ്ലവം

Cറഷ്യൻ വിപ്ലവം

Dഅമേരിക്കൻ സ്വാതന്ത്ര്യസമരം

Answer:

D. അമേരിക്കൻ സ്വാതന്ത്ര്യസമരം

Read Explanation:

 ഒലിവ് ബ്രാഞ്ച് പെറ്റീഷൻ

  • അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1775 ജൂലൈ 5 ന് കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച ഒരു രേഖയാണ് ഒലിവ് ബ്രാഞ്ച് പെറ്റീഷൻ.
  • തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ബ്രിട്ടീഷ് സർക്കാരുമായുള്ള അനുരഞ്ജനത്തിനുമായുള്ള  അമേരിക്കൻ കോളനികളുടെ ശ്രമമായിരുന്നു ഈ പെറ്റിഷൻ .
  • ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
  • എന്നാൽ ജോർജ്ജ് മൂന്നാമൻ ഈ നിവേദനം നിരസിക്കുകയും കോളനിവാസികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയം ചെയ്തു.

Related Questions:

ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തിയ അതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയില പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം ഏത്?

ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?

1.അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം

2.ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം

1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

(i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക

(ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.

(iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.

(iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.

അമേരിക്കൻ അടിമത്തത്തെ കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗസിന്റെ നോവൽ ഏത്?
The Townshend laws were imposed by the British in American colonies in the year of ?