App Logo

No.1 PSC Learning App

1M+ Downloads
ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ ഉപദേശിച്ചത് ?

Aറൂസ്സോ

Bടാഗോർ

Cഅരിസ്റ്റോട്ടിൽ

Dജോൺ ഡ്യൂയി

Answer:

A. റൂസ്സോ

Read Explanation:

പ്രകൃതി വാദം

  • ഓരോ മനുഷ്യനും, മൃഗത്തിനും അതിന്റെതായ സ്വാഭാവിക സവിശേഷതകൾ ഉണ്ട്. 
  • സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് റൂസ്സോ ഉൾപ്പെടെയുള്ള പ്രകൃതിവാദികൾ നിരീക്ഷിക്കുന്നു.
  • ആത്മപ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി റൂസ്സോയും പ്രകൃതിവാദികളും കണ്ടത്.
  • പ്രകൃതിവാദത്തിന്റെ സിദ്ധാന്തം - സ്വാഭാവിക വളർച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കലാണ് വിദ്യാഭ്യാസം.
  • വാചികമായ ബോധനങ്ങളെ അടിമുടി എതിർത്ത റൂസ്സോ നിരീക്ഷണം, അനുഭവങ്ങൾ എന്നിവ വഴിയുള്ള സ്വയം പഠനത്തെ മാത്രമെ അംഗീകരിച്ചിട്ടുള്ളു.
  • ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ റൂസ്സോ ഉപദേശിച്ചു. 
  • കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് - റൂസ്സോ

Related Questions:

Which of the following is related with the kind of Learning?
നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിശ്ചിത നിയമാവലിക്ക് വിധേയമായി ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഏജൻസി ഏതാണ് ?
Which is not a characteristic of a good lesson plan?
ലക്ഷ്യബോധത്തോടുകൂടിയുള്ള സാംസ്കാരിക നവീകരണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?
ഡിസ്കൂളിംഗ് സൊസൈറ്റി എന്നത് ആരുടെ രചനയാണ് ?