Challenger App

No.1 PSC Learning App

1M+ Downloads
കമ്പോളത്തിൽ ഉപഭോക്താവിന് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറവായുള്ളത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Bമിശ്ര സമ്പദ്‌വ്യവസ്ഥ

Cമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Dഇവയൊന്നുമല്ല

Answer:

A. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Read Explanation:

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ (Socialist Economy)

  • ഉല്‍പ്പാദനഘടകങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിലോ സമു ഹത്തിലോ നിക്ഷിപ്തമായിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ്‌ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ.

  • സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയിൽ സര്‍ക്കാര്‍ നിയ്യന്തണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസുത്രണ വിഭാഗമാണ് ഇവ തീരുമാനിക്കുന്നത് :

  • എന്ത് ഉൽപാദിപ്പിക്കണം ?
  • എങ്ങനെ ഉൽപാദിപ്പിക്കണം ?
  • ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം?

  • ഇത്തരമൊരു സമ്പദ് വ്യവസ്ഥയിൽ, കമ്പോളത്തിൽ ഉപഭോക്താവിന് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം താരതമ്യേന കുറവായിരിക്കും.

സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ കേന്ദ്രീകൃതമായ ആസൂത്രിത സമ്പദ് വ്യവസ്ഥ (Centrally Planned Economy) എന്ന പേരിലും അറിയപ്പെടുന്നു.


Related Questions:

ഒരു പ്രദേശത്തെ ഇരുപത് അംഗങ്ങളോളം വരുന്ന ആളുകൾ ഒത്തുചേർന്ന് ചെറിയ സംഘങ്ങൾ രൂപീകരിക്കുന്നു. ഓരോ അംഗവും നിശ്ചിത തുക സംഘത്തിൽ നിക്ഷേപിക്കുന്നു. ബാങ്കുകൾ ഈ സംഘങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ നൽകുന്നു. അങ്ങനെ രണ്ടു രീതിയിൽ കിട്ടിയ പണം മൂലധനമാക്കി അംഗങ്ങൾക്ക് വായ്‌പ നൽകുന്നു. ഈ സമ്പ്രദായമാണ് :
വില സംവിധാനം ഉൾപ്പെടുന്ന സമ്പദ് വ്യവസ്ഥ ഏതാണ്?
ഉപഭോക്താക്കളുടെ പരമാധികാരം, ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സംരംഭകരുടെ പരസ്പര മത്സരം എന്നിവ ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളാണ് ?
രാജ്യത്തിന് ആവശ്യമുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും അളവ് കണ്ടെത്തി അതനുസരിച്ച് ഉത്പാദനം നിയന്ത്രിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ ഏത് ?
How is economic growth rate calculated ?