കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?
Aഇ.എം.എസ്. നമ്പൂതിരിപ്പാട്
Bഎ.കെ. ആന്റണി
Cസി.എച്ച്. മുഹമ്മദ് കോയ
Dഇ.കെ. നായനാർ
Answer:
D. ഇ.കെ. നായനാർ
Read Explanation:
ഇ.കെ. നായനാർ
- പൂര്‍ണ്ണ നാമം : ഏറമ്പാല കൃഷ്ണന്‍ നായനാര്‍
- ജനിച്ചത്. ഡിസംബര്‍ 9,1918
- ജനിച്ച സ്ഥലം : കണ്ണൂര് ജില്ലയിലെ കല്യാശ്ശേരി
- 3 തവണകളിലായി ഏറ്റവും കൂടുതല്‍ കാലം കേരളാ മുഖ്യമന്ത്രിയായിരുന്ന വ്യക്തി (4009 ദിവസം)
- കയ്യൂര്‍ സമര നായകന്‍ എന്നറിയപ്പെടുന്ന വ്യകതി
- കേരളത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി
- കേരളം 1992ല്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കുമ്പോള്‍ മുഖ്യമന്ത്രി
- കുടുംബശ്രീ പദ്ധതി ആരംഭിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രി
- ജനകീയാസൂത്രണം തുടങ്ങിവച്ച മുഖ്യമന്ത്രി
- ആത്മകഥ : My Struggle
- അന്തരിച്ചത് : മേയ് 10,2004
ഇ.കെ. നായനാരുടെ പുസ്തകങ്ങള്‍
- ദോഹ ഡയറി
- സമരതീച്ചുളയില്‍ (മൈ സ്ട്രഗിള്‍സ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവര്‍ത്തനം)
- അറേബ്യന്‍ സ്‌കെച്ചുകള്‍
- എന്റെ ചൈന ഡയറി
- മാര്‍ക്‌സിസം ഒരു മുഖവുര
- അമേരിക്കന്‍ ഡയറി
- വിപ്പവാചാര്യന്മാര്‍
- സാഹിത്യവും സംസ്‌കാരവും
- ജയിലിലെ ഓര്‍മ്മകള്‍
ഇ.കെ. നായനാരുടെ കാലത്ത് നിലവില്‍ വന്ന നിയമങ്ങള്‍ -
- കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ആക്ട് 1987)
- കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് (1989)
- കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് (1989)
- കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആക്ട് (1989)
- കേരള റേഷന്‍ ഡീലേഴ്‌സ് ക്ഷേമനിധി ആക്ട് (1998)