Challenger App

No.1 PSC Learning App

1M+ Downloads
കല്ലുമാല പ്രക്ഷോഭത്തിന് നേത്യത്വം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :

Aഅയ്യങ്കാളി

Bശ്രീനാരായണഗുരു

Cകെ കേളപ്പൻ

Dകൃഷ്ണൻ

Answer:

A. അയ്യങ്കാളി

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915ൽ  അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം. അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • കല്ലുമാല പ്രക്ഷോഭം നടന്ന  വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : കൊല്ലത്തിനടുത്ത് പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ 
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പൊലീസ് സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത് ആര് : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 
  • പെരിനാട് സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നത്  : 1915 

Related Questions:

പൊയ്കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.

ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു.

iii. ജ്ഞാന പിയൂഷം എന്ന പ്രാർത്ഥനാപുസ്തകം മാന്നാനം പ്രസിൽ നിന്ന് അടിച്ചിറക്കി.

iv. അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ സർക്കാർ അനുമതിയോടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി.

Where was the famous news paper "Swadeshabhimani"started by Vakkom Abdul Khadar Maulavi?
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ് ?
മന്നത്ത് പദ്മനാഭൻ ഏത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിട്ടാണ് നിയമിക്കപ്പെട്ടത് ?
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?