Aഅരുൾ നൂൽ
Bആദിഭാഷ
Cവേദാധികാര നിരൂപണം
Dനവമഞ്ജരി
Answer:
D. നവമഞ്ജരി
Read Explanation:
ശ്രീ നാരായണ ഗുരു:
കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നാറിയപ്പെടുന്ന നവോത്ഥാന നായകനാണ് ശ്രീ നാരായണ ഗുരു
“നാണുവാശാൻ” എന്നറിയപ്പെട്ട നവോത്ഥാന നായകൻ : ശ്രീ നാരായണ ഗുരു
ജനനം : 1856 ഓഗസ്റ്റ് 20
ജന്മസ്ഥലം : ചെമ്പഴന്തി, തിരുവനന്തപുരം
ജന്മഗൃഹം : വയൽവാരം വീട്
കുട്ടിക്കാലത്തെ പേര് : നാരായണൻ
പിതാവ് : മാടൻ ആശാൻ
മാതാവ് : കുട്ടിയമ്മ
ശ്രീ നാരായണ ഗുരുവിൻ്റെ പ്രധാന രചനകൾ:
ശ്രീ നാരായണ ഗുരുവിൻ്റെ ആദ്യ രചനയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ യപരന് സുഖത്തിനായ് വരേണം” എന്ന വരികൾ ഉള്ള ഗുരുദേവകൃതി : ആത്മോപദേശശതകം
ശ്രീ നാരായണ ഗുരു ആത്മോപദേശ ശതകം രചിച്ച വർഷം : 1897
ദൈവദശകം:
ഗുരുവിൻ്റെ ദൈവദശകം ആണ് മുപ്പതിനായിരത്തിൽ പരം ആളുകൾ 10 കിലോമീറ്റർ നീളമുള്ള കടലാസിൽ ഒരേ രൂപത്തിൽ ആവർത്തിച്ചെഴുതി യുഎൻ സെക്രട്ടറി ജനറലിനു സമർപ്പിച്ചത്.
ശ്രീ നാരായണ ഗുരു ദൈവദശകം രചിച്ച വർഷം : 1914
2014 നൂറു വർഷം ആഘോഷിച്ച ഗുരുവിനെ കൃതി : ദൈവദശകം
ശ്രീനാരായണ ഗുരുവിൻ്റെ ആദ്യ കൃതി ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് സമർപ്പിച്ചത് : ചട്ടമ്പിസ്വാമികൾക്ക്
ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ചെഴുതിയ കൃതി : നവമഞ്ജരി. (PSC ഉത്തര സൂചിക പ്രകാരം)
ചട്ടമ്പിസ്വാമികളുടെ സമാധിയെ തുടർന്ന് ശ്രീനാരായണ ഗുരു എട്ടുവരി സംസ്കൃത ശ്ലോകം രചിച്ചിട്ടുണ്ട് : സമാധി ശ്ലോകം
അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ യുമായി ബന്ധപ്പെട്ട ഗുരു രചിച്ച കൃതി : ശിവശതകം
ശാരദയെ (സരസ്വതി) സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു രചിച്ച കവിത : ജനനീ നവരത്നമഞ്ജരി
“ദൈവോപനിഷത്ത്” എന്നറിയപ്പെടുന്ന കൃതി : ദൈവദശകം
“ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യന്” ഈ വരികളുള്ള ഗുരുദേവകൃതി : ജാതിമീമാംസ
ശ്രീനാരായണഗുരു രചിച്ച മിസ്റ്റിക് കവിത : കുണ്ഡലിനിപാട്ട്
തനിക്ക് ജന്മം തന്നതിന് അമ്മയോട് നന്ദി പറയുന്നത് രൂപത്തിൽ രചിച്ച കൃതി : പിണ്ഡനന്ദി
അന്താദിപ്രാസത്തിലുള്ള ഗുരുദേവകൃതി : ചിജ്ജഡചിന്തനം, ശിവസ്തവം
ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം : തിരുകുറൽ
(തിരുകുറൽ രചിച്ചത് : തിരുവള്ളുവർ)
അരുൾ നൂൽ - വൈകുണ്ഠ സ്വാമികൾ
ആദിഭാഷ, വേദാധികാര നിരൂപണം - ചട്ടമ്പിസ്വാമികള്‍