അധഃസ്ഥിത വിഭാഗമായി കണക്കാക്കിയിരുന്ന പുലയ വിഭാഗത്തിലെ സ്ത്രീകൾ ജാതീയതയുടെ അടയാളമായി കല്ല്, കുപ്പിച്ചില്ല് തുടങ്ങിയവകൊണ്ടുള്ള മാലകൾ നിർബന്ധിതമായി അണിയേണ്ടിയിരുന്നു.
ഇതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കൊല്ലത്തെ പെരിനാട്ടിൽ നടന്ന സമരമാണ് കല്ലുമാല സമരം.