Challenger App

No.1 PSC Learning App

1M+ Downloads

കാറ്റിന്റെ വേഗതയെയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?

  1. മര്‍ദ്ദ ചരിവുമാന ബലം
  2. കോറിയോലിസ് പ്രഭാവം 
  3. ഘര്‍ഷണം

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • കാറ്റുകൾ - ഉച്ചമർദ്ദ മേഖലയിൽ നിന്നു ന്യൂന മർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനം
    • അനിമോളജി - കാറ്റിനെക്കുറിച്ചുള്ള പഠനം
    • ആഗോളതലത്തിൽ അന്തരീക്ഷ മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കാറ്റുകൾ രൂപം കൊള്ളുന്നതിന് കാരണമാകുന്നു

    കാറ്റിന്റെ വേഗവും ദിശയും ആശ്രയച്ചിരിക്കുന്ന ഘടകങ്ങൾ

    • മർദ്ദചരിവുമാന ബലം ( pressure gradient force ) - അന്തരീക്ഷമർദ്ദത്തിലെ വ്യതിയാനങ്ങൾ ഒരു ബലം രൂപപ്പെടുത്തുന്നു. ദൂരത്തിനനുസൃതമായി ഉണ്ടാകുന്ന മർദ്ദവ്യത്യാസത്തിന്റെ നിരക്ക്
    • കോറിയോലിസ് പ്രഭാവം( coriolis force ) - ഭൂമിയുടെ ഭ്രമണം ചെലുത്തുന്ന ബലം
    • ഘർഷണം ( friction ) - ഭൌമോപരിതലത്തിൽ നിന്നും ഒരു കിലോമീറ്റർ മുതൽ മൂന്ന് കിലോമീറ്റർ വരെയാണ് ഘർഷണ ബലം അനുഭവപ്പെടുന്നത്

    Related Questions:

    കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?
    ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത് ?
    കാറ്റുകളില്ലാത്ത മേഖല എന്നർത്ഥത്തിൽ നിർവാത മേഖല എന്നറിയപ്പെടുന്നതേത് ?
    വർഷം മുഴുവൻ കൊടും തണുപ്പനുഭവപ്പെടുന്ന മേഖല ഏത് ?
    ' ഡോക്ടർ ' എന്നറിയപ്പെടുന്ന കാറ്റ് ഏത് ?