App Logo

No.1 PSC Learning App

1M+ Downloads
കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ് ----.

A¹²C

B¹³C

C¹⁴C

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഐസോടോപ്പുകൾ

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

  • ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.

  • എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.

ഹൈഡ്രജന്റെ ഐസോടോപ്പുകൾ

Screenshot 2025-01-13 at 8.56.49 PM.png
  • ഘനജലം (Heavy water) ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂറ്റീരിയത്തിന്റെ ഓക്സൈഡാണ്.

  • ഘനജലം ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു.

കാർബണിന്റെ ഐസോടോപ്പുകൾ

  • 12C, 13C, 14C എന്നിവ കാർബണിന്റെ പ്രകൃതിദത്ത ഐസോടോപ്പുകളാണ്.

12C

  • 12C ആണ് ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.

13C

  • കാർബണിന്റെ ആകെ ഐസോടോപ്പുകളിൽ ഏകദേശം 1.1% മാത്രമാണ് 13C.

  • ഇത് സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്നു.

14C

  • 14C ഒരു റേഡിയോആക്റ്റീവ് ഐസോടോപ്പ് ആണ്.

  • ഇത് ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്നു.

മറ്റ് ചില ഐസോടോപ്പുകളും അവയുടെ ഉപയോഗങ്ങളും

Screenshot 2025-01-13 at 9.09.11 PM.png

Related Questions:

He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് --- കൊണ്ടാണ്.

ചുവടെ നല്കിയിരിക്കുന്നവയിൽ റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണത്തിലെ നിരീക്ഷണങ്ങൾ ഏതെല്ലാം ?

  1. ഭൂരിഭാഗം ആൽഫാകണങ്ങളും സ്വർണ്ണത്തകിടിലൂടെ യാതൊരു വ്യതിയാനവും ഇല്ലാതെ കടന്നുപോയി.
  2. ചില ആൽഫാകണങ്ങൾ സ്വർണ്ണത്തകിടിൽ തട്ടിയപ്പോൾ, നേർരേഖയിൽ നിന്ന് ചെറിയ കോണളവിൽ വ്യതിചലിച്ച് സഞ്ചരിച്ചു.
  3. വളരെ കുറച്ച് ആൽഫാകണങ്ങൾ മാത്രം (ഏകദേശം 20000-ൽ 1) 180° കോണളവിൽ വ്യതിചലിച്ച് തിരിച്ചു വന്നു.
    പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
    ----, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.