Challenger App

No.1 PSC Learning App

1M+ Downloads
കീലിംഗ് കർവ് എന്തിനെ പ്രതിനിധീകരിക്കുന്നു?

Aആഗോള താപനിലയിലെ ഏറ്റക്കുറച്ചിലുകൾ

Bഓസോൺ പാളിയുടെ കനം

Cഅന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ മാറ്റങ്ങൾ

Dസമുദ്രങ്ങളിലെ അസിഡിറ്റിയുടെ അളവ്

Answer:

C. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ മാറ്റങ്ങൾ

Read Explanation:

കീലിംഗ് കർവ്

  • കാലക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രതയിലുണ്ടാകുന്ന മാറ്റം ചിത്രീകരിക്കുന്ന ഒരു ഗ്രാഫാണ് കീലിംഗ് കർവ്.
  • 1958-ൽ അന്തരീക്ഷത്തിലെ CO2 സാന്ദ്രത നിരീക്ഷിക്കാൻ ശ്രമമാരംഭിച്ച  അമേരിക്കൻ ശാസ്ത്രജ്ഞനായ ചാൾസ് ഡേവിഡ് കീലിംഗിന്റെ പേരിലാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്.
  • ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ കാരണം, അന്തരീക്ഷത്തിലുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവിനെ ചിത്രീകരിക്കുന്നതിൽ ഈ ഗ്രാഫ്  സഹായകമാണ്.

Related Questions:

സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
  2. ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഉരുകിയ ചൂടുള്ള അവസ്ഥയിലും ഉൾഭാഗത്ത് ഖരാവസ്ഥയിലും കാണപ്പെടുന്നു
  3. ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായിട്ടാണ് കൂടുതലും കാണപ്പെട്ടുന്നത്
    മുറെ നദി ഏത് ഭൂഖണ്ഡത്തിലാണ് ?
    മനുഷ്യ സമൂഹത്തിനും ചുറ്റുമുള്ള ആവാസ വ്യവസ്ഥയ്ക്കും ഹാനികരമാകുന്ന രീതിയിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥയാണ് ----------?
    ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?