App Logo

No.1 PSC Learning App

1M+ Downloads
കുട്ടനാടിന്റെ ഉയർന്ന പ്രദേശത്ത് കാണപ്പെടുന്ന മണ്ണിനം ?

Aചെമ്മണ്ണ്

Bകരപ്പാടം മണ്ണ്

Cതീരദേശ എക്കൽ മണ്ണ്

Dഓണാട്ടുകര എക്കൽ മണ്ണ്

Answer:

B. കരപ്പാടം മണ്ണ്

Read Explanation:

കരപ്പാടം മണ്ണ്

  • നദിയുടെ ഒഴുക്കിൻ്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം 
  • കുട്ടനാടിന്റെ ഉയർന്ന പ്രദേശങ്ങളിലാണ് ഇവ  കാണപ്പെടുന്നത്  
  • ഉയർന്ന അമ്ലത്വമാണ് ഈ മണ്ണിന്റെ  പ്രധാന പ്രത്യേകത

ചെമ്മണ്ണ് 

  • പരലീകൃതമായ ശിലകളിൽനിന്നും കായാന്തരിതശിലകളിൽ നിന്നും വേർപെടുന്ന ഇരുമ്പിന്റെ (അയൺ ഓക്സൈഡിൻ്റെ) സാന്നിധ്യം മൂലമാണ് ഈ മണ്ണിനത്തിന് ചുവപ്പു നിറമുണ്ടാകുന്നത്. 
  • കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ (തിരുവനന്തപുരത്തിൻ്റെ തെക്കു ഭാഗങ്ങളിൽ) വ്യാപകമായി കണ്ട് വരുന്നു 
  • ജൈവ വസ്തുക്കളുടെയും സസ്യജന്യ പോഷകങ്ങളുടെയും കുറവ് മൂലം ഈ മണ്ണിന് ഫലപുഷ്ടി തീരെ കുറവാണ് 
  • കുന്നിൻ ചെരുവുകളിലാണ് പ്രധാനമായും ചെമ്മണിന്റെ സാന്നിധ്യം ഉള്ളത് 

തീരദേശ എക്കൽ മണ്ണ്

  • കേരളത്തിന്റെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന സമതലപ്രദേശത്തും കണ്ടുവരുന്നു 
  • ഈ മണ്ണിൽ ഫലപുഷ്ടി കുറവായി അനുഭവപ്പെടുന്നു,മണ്ണിന്റെ 80 ശതമാനത്തിനുമുകളിൽ മണലിന്റെ അംശമായതുകൊണ്ടാണ് ഇത്
  • ഈർപ്പം നിലനിർത്താനുള്ള കഴിവും തീരദേശ എക്കൽ മണ്ണിന് വളരെ കുറവാണ്

ഓണാട്ടുകര എക്കൽ മണ്ണ്

  • കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ കാണപ്പെടുന്നു 
  • കടൽ വസ്തുക്കളുടെ നിക്ഷേപം മൂലം രൂപം കൊള്ളുന്നു 
  • കൂടുതല്‍ മണലും കുറച്ചു ചെളിയുമുള്ള മണ്ണാണിത്.
  • അതിനാൽ തന്നെ ജലസംഭരണശേഷി വളരെ കുറവാണ്.
  • അമ്ലത്വം കൂടുതലുള്ള  ഈ മണ്ണില്‍ ജൈവാംശവും മൂലകങ്ങളും വളരെ കുറവാണ്.

  • തെങ്ങ്, നെല്ല്, എള്ള് മരച്ചീനി  എന്നിവയാണ് ഇതിൽ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍

Related Questions:

What is the name of the campaign launched by India and UNICEF to engage young people address Covid crisis ?
The outermost range of the Himalaya is known as:
അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
Capital of Uttaranchal:

ഭൂമിയുടെ പുറംതോടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1. ' സിമ ' ഉൾപ്പെടുന്ന ബസാൾട്ടിക് പാറകളിലാണ് ഭൂഖണ്ഡങ്ങൾ രൂപപ്പെടുന്നത്

2. ' സിയാൽ ' ഉൾപ്പെടുന്ന ഗ്രാനൈറ്റ് പാറകളാണ് സമുദ്രത്തിന്റെ അടിത്തട്ട് രൂപപ്പെടുന്നത് 

3. സിമയേക്കാൾ ഭാരം കുറഞ്ഞതാണ് സിയാൽ