App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ അഭിപ്രേരണ ഉണ്ടാക്കാൻ സഹായകം അല്ലാത്ത പ്രവർത്തനം ഏത്?

Aപ്രയത്നം

Bശിക്ഷ

Cകളികൾ

Dപ്രോത്സാഹനം

Answer:

B. ശിക്ഷ

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
  • ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?
As a teacher you have a strong wish that you should be respected and loved by your students. But this is not realized in many situations. This is because:

താഴെക്കൊടുത്ത ആശയങ്ങൾ പരിഗണി ക്കുക : ഇവയിലേതാണ് ജറോം എസ് . ബ്രൂണറിന്റെ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  1. ആശയാദാനമാതൃക
  2. പ്രതിക്രിയാദ്ധ്യാപനം
  3. സംവാദാത്മക പഠനം
  4. കണ്ടെത്തൽ പഠനം
    Focus on a stimulus is known as