App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുവാനായി ഒരു അധ്യാപകൻ / അധ്യാപിക എന്ന നിലയിൽ നിങ്ങൾ ഏത് മൂല്യനിർണ്ണയ രീതിയാണ് സ്വീകരിക്കുക ?

Aഡയഗ്നോസ്റ്റിക് മൂല്യനിർണ്ണയം

Bപ്ലേസ്മെന്റ് മൂല്യനിർണ്ണയം

Cസമ്മേറ്റീവ് മൂല്യനിർണ്ണയം

Dഫോർമേറ്റീവ് മൂല്യനിർണ്ണയം

Answer:

D. ഫോർമേറ്റീവ് മൂല്യനിർണ്ണയം

Read Explanation:

വിവിധതരം മൂല്യനിർണ്ണയം

  • മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം
  1. സംരചനാ മൂല്യനിർണ്ണയം (Formative Evaluation)
  2. ആത്യന്തികമൂല്യനിർണ്ണയം (Summative Evaluation) 
  3. നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation) 
  4. ടേം മൂല്യനിർണ്ണയം (Term Evaluation)

സംരചനാ മൂല്യനിർണ്ണയം (Formative Evaluation)

  • ഒരേ സമയം അധ്യാപകനും വിദ്യാർത്ഥിക്കും പ്രതിപുഷ്ടി (feed back) നൽകുന്നത് - സംരചനാ മൂല്യനിർണ്ണയം
  • പോരായ്മകളെ അപ്പപ്പോൾ പരിഹരിക്കാനാവുന്ന മൂല്യനിർണ്ണയരീതി - സംരചനാ മൂല്യനിർണ്ണയം
  • തുടരെയുള്ളതും ഇടവിട്ടുള്ളതുമായ രീതിയിൽ നിരന്തരമായി നടക്കുന്ന മൂല്യനിർണ്ണയ രീതിയാണ് - സംരചനാ മൂല്യനിർണ്ണയം

Related Questions:

താഴെ കൊടുക്കുന്നവയിൽ വ്യക്തി വ്യത്യാസങ്ങളെ മറികടക്കാൻ അനുയോജ്യമായതേത് ?
The teaching method which moves from particular to general is
Which one of the following is not related to other options?
ഗ്രേഡിംഗ് ഉപയോഗിക്കുന്നത് ?
Which of the following represents learning as a six-level hierarchy in a cognitive domain?