App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്

Aനിരീക്ഷണം

Bകേസ് പഠനം

Cപരീക്ഷണം

Dഅഭിമുഖം

Answer:

B. കേസ് പഠനം

Read Explanation:

കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് വിവിധ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി - കേസ് സ്റ്റഡി (വ്യക്തി പഠനം)

 

  • സാമൂഹിക സൂക്ഷ്മ ദർശിനി (Social Microscope) എന്ന് വിശേഷിപ്പിക്കുന്ന പഠന രീതി - കേസ് സ്റ്റഡി 

കേസ് സ്റ്റഡി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന മേഖലകൾ :-

    • ക്ലിനിക്കൽ സൈക്കോളജി
    • വിദ്യാഭ്യാസ മനഃശാസ്ത്രം
    • വൈജ്ഞാനിക മാനശാസ്ത്രം
    • തൊഴിൽ മനശാസ്ത്രം

 

  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്. 

 

കേസ് സ്റ്റഡിയുടെ ശാസ്ത്രീയ ഘട്ടങ്ങൾ :-

    • കേസ് തെരഞ്ഞെടുക്കൽ
    • പരികല്പന രൂപപ്പെടുത്തൽ
    • സ്ഥിതി വിവരശേഖരണം
    • വിവരവിശകലനം
    • സമന്വയിപ്പിക്കൽ (Synthesis)
    • പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കൽ
    • റിപ്പോർട്ട് തയ്യാറാക്കൽ

Related Questions:

സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
വിദ്യാർഥിയുടെ മനോഭാവം മൂല്യനിർണ്ണയം ചെയ്യുന്നതിന് ഏറ്റവും ഉപയോഗപ്രദമായത് ഏത് ?
പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രം ഏത് ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ് ?