പഠിതാക്കളുടെ ശാരീരികവും മാനസികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തിക്കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്ന റിക്കാർഡാണ്?
Aഓർമ്മക്കുറിപ്പ്
Bസഞ്ചിതരേഖ
Cനിർധാരണമാപിനി
Dസൂചിക
Answer:
B. സഞ്ചിതരേഖ
Read Explanation:
സഞ്ചിത രേഖ (Cumulative Record)
ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആദ്യകാലം മുതലുള്ള തുടർച്ചയായ സൂക്ഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഈ രീതിയിൽ തുടർച്ചയായി വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുന്ന സമഗ്രമായ റിക്കോർഡ്.