Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച ’മഞ്ചാടി’ പദ്ധതിയുടെ തുടർച്ചയായി സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തിയുള്ള പദ്ധതിയുടെ പേര് ?

Aഅമ്പിളി

Bചക്രവാളം

Cമഴവില്ല്

Dഅരുണിമ

Answer:

C. മഴവില്ല്

Read Explanation:

  • കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച ’മഞ്ചാടി’ പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തിയുള്ള ’മഴവില്ല്’ പദ്ധതി. 
  • ശാസ്ത്ര പരിശീലനത്തിൽ ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങൾ ഏകോപിപ്പിക്കുക, കുട്ടികളിൽ അന്വേഷണാത്മകതയും വിമർശനാത്മക ചിന്തയും അപഗ്രഥനശേഷിയും വളർത്തുക, സമൂഹത്തിൽ ശാസ്ത്ര ഉപയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങൾ.

Related Questions:

മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത് ?

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-

  1. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  2. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  3. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  4. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  5. നിഗമനങ്ങൾ ന്യായീകരിക്കൽ
Which of the following best describes the Phi Phenomenon?
A learner with high IQ achieves low in mathematics. He/She belongs to the group of:
റോസ്സോയുടെ അഭിപ്രായത്തിൽ വൈകാരികമായ വികാസവും, വ്യക്തിത്വ വികാസവും സന്മാർഗ ബോധവും സംഭവിക്കേണ്ട കാലഘട്ടമാണ് :