App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയ്ക്ക് പഠനത്തിൽ സ്വന്തമായി എത്തിച്ചേരാൻ കഴിയുന്ന നിലയ്ക്കും മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരാൻ പറ്റുന്ന ഉയർന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലത്തിന് പറയുന്ന പേര് :

Aബുദ്ധിമണ്ഡലം

Bവൈജ്ഞാനിക മണ്ഡലം

Cസമീപസ്ഥ വികസന മണ്ഡലം

Dജീവ മണ്ഡലം

Answer:

C. സമീപസ്ഥ വികസന മണ്ഡലം

Read Explanation:

വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development )

  • റഷ്യൻ മനഃശാസ്ത്രജ്ഞനായ ലവ് വൈഗോട്സ്കിയുടെ ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development ).
  • 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ' എന്ന ഗ്രന്ഥത്തിലാണ്.
  • ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം.
  • കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് വൈഗോട്സ്കിയും സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ ചിന്തകരും വിശ്വസിക്കുന്നത്.

 


Related Questions:

പ്രോഗ്രാമ്‌ഡ് ലേണിങ് ആരുടെ പഠന സിദ്ധാന്തത്തെ ആസ്പ‌ദമാക്കിയുള്ളതാണ് ?
What is the primary mechanism of learning in Ausubel's theory?
According to Freud, which structure of personality develops last?
മുറേയുടെ ഇൻസെന്റീവ് തിയറി അനുസരിച്ചു മനുഷ്യ വ്യവഹാരങ്ങളെ സ്വാധീനിക്കുന്ന ബാഹ്യ പ്രചോദനങ്ങൾ ഏതൊക്കെ?
സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിൻ്റെ ഉപജ്ഞാതാവ് ?