App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?

Aഅമ്പലപ്പുഴ

Bതോന്നയ്ക്കല്‍

Cചെറായ്

Dഇരിങ്ങാലക്കുട

Answer:

B. തോന്നയ്ക്കല്‍

Read Explanation:

കുമാരനാശാൻ

  • ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
  • അച്ഛൻ : നാരായണൻ പെരുങ്ങാടി
  • അമ്മ : കാളിയമ്മ
  • മരണം : 1924 ജനുവരി 16

  • ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • കുമാരു എന്നായിരുന്നു യഥാർഥ പേര്.
  • ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
  • കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
  • എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
  • കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
  • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
  • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
  • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

Related Questions:

The Founder of 'Atmavidya Sangham' :
Who became the leader of Salt Satyagraha in Kerala after the arrest of K.Kelappan?
Vaikunda Swami was also known as:
Nair Service Society was established in?
യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?