Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?

Aഅമ്പലപ്പുഴ

Bതോന്നയ്ക്കല്‍

Cചെറായ്

Dഇരിങ്ങാലക്കുട

Answer:

B. തോന്നയ്ക്കല്‍

Read Explanation:

കുമാരനാശാൻ

  • ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)
  • അച്ഛൻ : നാരായണൻ പെരുങ്ങാടി
  • അമ്മ : കാളിയമ്മ
  • മരണം : 1924 ജനുവരി 16

  • ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • കുമാരു എന്നായിരുന്നു യഥാർഥ പേര്.
  • ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു.
  • കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുടങ്ങിയതോടെയാണ് അദേഹം കുമാരനാശാൻ എന്നറിയപ്പെട്ട് തുടങ്ങിയത്.
  • എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു.
  • കുമാരനാശാൻ , എം ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം പ്രസിദ്ധീകരിച്ചത്.
  • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ മലയാള കവി.
  • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ച വ്യക്തി.
  • ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാള കവി 
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

Related Questions:

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

Who was the leader of Salt Satyagraha in Kerala ?
' സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാത ' ആരുടെ കൃതിയാണ് ?
ശ്രീനാരായണ ഗുരുവിൻറ്റെ ജന്മദേശം ഏതാണ്?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൻ്റെ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ചത് ആര് ?