Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 70

Bസെക്ഷൻ 71

Cസെക്ഷൻ 72

Dസെക്ഷൻ 73

Answer:

A. സെക്ഷൻ 70

Read Explanation:

സെക്ഷൻ 70 - കൂട്ടബലാത്സംഗം [gang rape ]

  • ഒരു സംഘത്തിലെ ഒന്നോ അതിലധികമോ വ്യക്തികൾ ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താൽ ആ സംഘത്തിലെ ഓരോരുത്തരും ബലാത്സംഗകുറ്റം ചെയ്തതായി കണക്കാക്കും

  • ശിക്ഷ - 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരയാകാവുന്നതുമായ തടവും പിഴയും

  • 18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ഒന്നിലധികമോ വ്യക്തികൾ ചേർന്ന് ബലാത്സംഗം ചെയ്താൽ ആ വ്യക്തികളിൽ ഓരോരുത്തരും കുറ്റം ചെയ്തതായി കണക്കാക്കും

  • ശിക്ഷ - ജീവപര്യന്തം തടവും പിഴയും [ ശേഷിക്കുന്ന ജീവിതകാലം മുഴുവനും തടവ് ]


Related Questions:

അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ താഴെപ്പറയുന്നതിൽ ഏതാണ് ?

  1. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  2. ഒരു വർഷം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  3. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 15000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  4. രണ്ട് മാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ

    BNS ലെ സെക്ഷൻസ് പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സെക്ഷൻ : 310(5) - അഞ്ചോ അതിലധികമോ വ്യക്തികൾ കൂട്ടായ്മ കവർച്ച നടത്തുന്നതിനായി സമ്മേളിച്ചാൽ ഇതിലുൾപ്പെട്ട ഏതൊരു വ്യക്തിക്കും, ഏഴുവർഷം വരെ ആകാവുന്ന കഠിനതടവും, പിഴയും ലഭിക്കുന്നതാണ്.
    2. സെക്ഷൻ : 310(6) - പതിവായി കൂട്ടായ്മ കവർച്ച നടത്തുന്നതിനുവേണ്ടി കൂട്ടു ചേർന്നവരുടെ ഒരു സംഘത്തിൽ പെടുന്ന ഏതൊരാളും, ജീവപര്യന്തം തടവിനോ, പത്തുവർഷത്തോളം ആകാവുന്ന കഠിന തടവിനോ, പിഴ ശിക്ഷയ്ക്കോ അർഹനാകുന്നതാണ്.
      BNS ന്റെ സെക്ഷൻ 83-ൽ പറയുന്ന ശിക്ഷ എത്ര വർഷമാണ് ?
      ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
      പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?