Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?

Aവൈകാരികം

Bബൗദ്ധികം

Cവൈജ്ഞാനികം

Dസാമൂഹികം

Answer:

D. സാമൂഹികം

Read Explanation:

വികാസം:

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.
  • കുട്ടികളുടെ വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് - വീട് (കുടുംബം)

 

സാമൂഹിക വികസനം (Psycho Social Development):

        താൻ ഉൾപ്പെട്ട സംഘത്തിന്, സ്വീകാര്യനായ അംഗമായിത്തീരാൻ, ആവശ്യമായ മനോഭാവങ്ങളും, മൂല്യങ്ങളും, നൈപുണ്യങ്ങളും ആർജിക്കാൻ, ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് സാമൂഹിക വികസനം.

 

സാമൂഹിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

പരിസ്ഥിതി ഘടകങ്ങൾ:

  1. കുടുംബം
  2. വിദ്യാലയം
  3. സമസംഘങ്ങൾ
  4. സമൂഹം

വൈയക്തിക ഘടകങ്ങൾ / വ്യക്തിപരമായ ഘടകങ്ങൾ:

  1. കായിക ഘടകം
  2. വൈകാരിക ഘടകം
  3. മാനസിക ഘടകം

 

Note:

        വൈകാരിക വികസനത്തിന്, സമൂഹിക വികസനത്തോട്, അധിക സഹബന്ധം ഉണ്ട്.


Related Questions:

വികാസ തത്വങ്ങളിൽ പ്പെടാത്തത് ഏത് ?
ആദ്യകാലബാല്യം ഉൾപ്പെടുന്ന പ്രായം ?
According to the concept of the "Zone of proximal development" learning is most effective when :
ശിശുവിന്റെ ഘടനാപരവും ശാരീരികവുമായ മാറ്റത്തെ കുറിയ്ക്കുന്നതാണ് ............. ?
വ്യക്തി വികാസത്തിൽ സാമൂഹ്യ സാഹചര്യങ്ങൾ പ്രാധാന്യം എന്ന സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആണ്