Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

Aകാലികവാതങ്ങൾ

Bചക്രവാതങ്ങൾ

Cപ്രതിചക്രവാതങ്ങൾ

Dടൊർണാഡോ

Answer:

C. പ്രതിചക്രവാതങ്ങൾ

Read Explanation:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ. അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ. ടൊർണാഡോ ഒരുതരം ചക്രവാതമാണ്. ചക്രവാതങ്ങൾ , പ്രതിചക്രവാതങ്ങൾ ഇവ രണ്ടും അസ്ഥിരവാതങ്ങളാണ്. എന്നാൽ ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.


Related Questions:

ആഗോളവാതകങ്ങളുടെ ക്രമം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏവ :

  1. വിവിധ അക്ഷാംശങ്ങളിൽ അന്തരീക്ഷം ചൂടുപിടിക്കുന്നതിലെ ഏറ്റക്കുറച്ചിൽ 
  2. സൂര്യൻ്റെ ആപേക്ഷികമാറ്റത്തിനനുസരിച്ച് മർദമേഖലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റം 
  3. ഭൂമിയുടെ ഭ്രമണം
  4. വൻകരകളുടെയും സമുദ്രങ്ങളുടെയും വിതരണം 
    മധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുംന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു. കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.

    താഴെപ്പറയുന്നവയിൽ ഇറാൻ പേര് നൽകിയ ചക്രവാതങ്ങൾ ഏതെല്ലാം ?

    1. താലിം
    2. നിവാർ
    3. തേജ്
    4. ഹാമൂൺ
      നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര് :
      ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. ഈ ദിശാ വ്യതിയാനം അറിയപ്പെടുന്നത് :