Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

Aവിവരാവകാശനിയമം

Bഅഴിമതി നിരോധന നിയമം

Cവിദ്യാഭ്യാസവകാശനിയമം

Dഭീകരവിരുദ്ധ നിയമം

Answer:

A. വിവരാവകാശനിയമം

Read Explanation:

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.


Related Questions:

ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?
2025 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?

സംസ്ഥാന ഗവൺമെൻ്റിലെ എക്സിക്യൂട്ടീവ് അധികാരം നിക്ഷിപ്തം ആയിട്ടുള്ളത് ?

  1. ഗവർണർ
  2. മുഖ്യമന്ത്രി
  3. സംസ്ഥാന മന്ത്രിസഭ
  4. അഡ്വക്കേറ്റ് ജനറൽ

    ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

    1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

    2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

    3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

     

    ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം