കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു ?
Aതിരുവനന്തപുരം
Bഎറണാകുളം
Cതൃശ്ശൂർ
Dമലപ്പുറം
Answer:
A. തിരുവനന്തപുരം
Read Explanation:
തിരുവനന്തപുരത്തെ തോന്നക്കൽ എന്ന സ്ഥലത്താണ് കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് നിലവിൽ വന്നത്.
ബയോ 360 ലൈഫ് സയൻസസ് പാർക്ക് എന്ന പേരിലുള്ള സ്ഥാപനം 2013ലാണ് സ്ഥാപിതമായത്.
ലൈഫ് സയൻസസ്, ബയോടെക്നോളജി, നാനോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ ഇൻകുബേഷൻ, ആർ & ഡി, നിർമ്മാണം എന്നീ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
വൈറസുകളെയും വൈറൽ അണുബാധകളെയും കുറിച്ച് പഠിക്കാനുള്ള ഉയർന്ന ഗവേഷണ സൗകര്യങ്ങൾ ഉള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരള ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.