Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?

Aജോസഫ് മുണ്ടശ്ശേരി

Bവി.ശിവൻകുട്ടി

Cസി എച്ച് മുഹമ്മദ് കോയ

Dമൗലാന അബ്ദുൽ കലാം ആസാദ്

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി - ജോസഫ് മുണ്ടശ്ശേരി 
  • കേരള വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചത് - ജോസഫ് മുണ്ടശ്ശേരി
  • വിദ്യാഭ്യാസ ബില്ലിന്റെ കരട് രൂപം നിയമ സഭയിൽ അവതരിപ്പിച്ചത് - 1957 ജൂലൈ 13
  • 1957 സെപ്തംബർ 2ന് ബിൽ പാസാക്കി. ഗവർണർക്ക് സമർപ്പിച്ച ബിൽ ഇന്ത്യൻ പ്രസിഡന്റിനയച്ചു.
  • പ്രസിഡന്റ് വിദഗ്ധോപദേശത്തിനായി ബിൽ സുപ്രീംകോടതിക്ക് റഫർ ചെയ്തു. (സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡന്റ് സുപ്രീംകോടതിക്ക് റഫർ ചെയ്ത ആദ്യ അവസരമായിരുന്നു അത്).
  • സുപ്രീം കോടതിയുടെ അഭിപ്രായം പരിഗണിച്ച് സംസ്ഥാന നിയമ സഭ ബിൽ വീണ്ടും ഭേദഗതി കളോടെ പരിഗണിക്കുകയും 1958 നവംബർ 28 ന് പാസാക്കുകയും ചെയ്തു.
  • 1959 ഫെബ്രുവരി 19ന് വിദ്യാഭ്യാസ ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകി.
  • കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത് 1959 ജൂൺ 1
 

Related Questions:

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?
കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?
അടുത്തിടെ യൂണിസെഫിൻ്റെ (UNICEF) ധനസഹായം ലഭിച്ച കേരള സർക്കാർ വിദ്യാഭ്യാസ പദ്ധതി ?
സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പരിപാടി ഏത് ?