കേരളത്തിലെ കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
Aതിരുവല്ല
Bപാമ്പാടുംപാറ
Cപന്നിയൂർ
Dപുതുപ്പള്ളി
Answer:
A. തിരുവല്ല
Read Explanation:
കരിമ്പ്
- പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യം കരിമ്പ്.
- ശാസ്ത്രീയ നാമം - സക്കാരം ഓഫിസിനാരം
- ഇന്ത്യയാണ് കരിമ്പിൻറെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നു.
- അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ് കൊണ്ടുപോയിരുന്നു എന്ന ചരിത്ര രേഖകളിൽ പറയപ്പെടുന്നു.
- ഗംഗാനദീതട നിവാസികളാണ് കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്.
- ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
- ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ (2023 ലെ കണക്ക്പ്രകാരം)
- കരിമ്പിൻ ജ്യൂസ് ദേശീയ പാനീയമായ രാജ്യം - പാകിസ്ഥാൻ
- ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്
കേരളത്തിലെ ചില പ്രധാന കാർഷിക ഗവേഷണകേന്ദ്രങ്ങൾ
- നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം
- ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ
- ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
- ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്
- കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്
- കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
- കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
- റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം