App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ബ്രഹ്മസമാജത്തിൻ്റെ അമരക്കാരൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?

Aചട്ടമ്പി സ്വാമികൾ

Bഅയ്യത്താൻ ഗോപാലൻ

Cബ്രഹ്മാനന്ദ ശിവയോഗി

Dരാമകൃഷ്ണ പരമഹംസ

Answer:

B. അയ്യത്താൻ ഗോപാലൻ

Read Explanation:

അയ്യത്താൻ ഗോപാലൻ

  • ജനനം : 1861, മാർച്ച് 3
  • ജന്മ സ്ഥലം : തലശ്ശേരി, കണ്ണൂർ 
  • അച്ഛന്റെ പേര് : അയ്യത്താൻ ചന്ദൻ
  • അമ്മയുടെ പേര് : കല്ലട്ട് ചിരുത്തമ്മാൾ 
  • പത്നി : കൗസല്യ
  • മരണം : 1948,മെയ്

  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി 
  • 1888 ൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നുമാണ് അദ്ദേഹം  മെഡിക്കൽ ബിരുദം നേടിയത് . 
  • ജാത്യാഭിമാനത്തിന്റെ  പ്രതീകമായിരുന്ന കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃ ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
  • “സുഗുണ വർദ്ധിനി” എന്ന സംഘടന സ്ഥാപിച്ച വ്യക്തി. 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച നവോത്ഥാന നായകൻ
  • അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് : കോഴിക്കോട്
  • “റാവു സാഹിബ്” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ. 
  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി അയ്യത്താൻ ഗോപാലനെ ആദരിച്ചത് : 1917 
  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ (1898). 
  • “ബ്രഹ്മസമാജത്തിന്റെ ബൈബിൾ” എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മ ധർമ്മ” എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത വ്യക്തി

അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ

  • സാരഞ്ജനി പരിണയം 
  • സുശീല ദുഃഖം 

Related Questions:

"ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ "അയ്യങ്കാളിയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
The leader started fast unto death at Guruvayoor temple from 21st September, 1932, to open the gates of the temple to all hindus was
സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
Who led Kallumala agitation ?
“Sadujana paripalana yogam' was founded by: