App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ ആരോഗ്യപദ്ധതികളിൽ ഒന്നായ ആർദ്രം പദ്ധതിയിൽ പെടാത്തതേത് ?

Aഗവൺമെൻറ് ആശുപത്രികളിൽ രോഗി സൗഹാർദ്ദപരമായ സേവനങ്ങൾ ലഭ്യമാക്കുക

Bപ്രൈമറി ഹെൽത്ത് സെൻററുകളെ ഫാമിലി ഹെൽത്ത് സെൻററുകൾ ആക്കി വിപുലപ്പെടുത്തുക

Cജില്ലാ, താലൂക്ക് ആശുപത്രികളിൽ, സ്പെഷ്യാലിറ്റി ,സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക

Dഅടിസ്ഥാനസൗകര്യ വികസന കാര്യങ്ങൾക്കു വേണ്ട ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കുകയും ചെയ്യുക

Answer:

D. അടിസ്ഥാനസൗകര്യ വികസന കാര്യങ്ങൾക്കു വേണ്ട ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കുകയും ചെയ്യുക

Read Explanation:

 ആർദ്രം പദ്ധതി

  • അധ്യക്ഷൻ - മുഖ്യമന്ത്രി 
  • സഹ അധ്യക്ഷൻ - ആരോഗ്യവകുപ്പ് മന്ത്രി

ആർദ്രം മിഷന്റെ ലക്ഷ്യങ്ങൾ 

  • പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നവർക്ക് ഗുണമേന്മയുള്ളതും സൗഹാർദപരവുമായ സേവനം ഉറപ്പാക്കുക.
  • മെഡിക്കൽ കോളേജ്, ജില്ലാ താലൂക്ക് ആശുപത്രികളിൽ ഘട്ടംഘട്ടമായി അത്യാവശ്യമായ സ്പെഷ്യാലിറ്റി / സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക.
  •  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക
  • രോഗികൾക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോകോൾ പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക.
  • സ്റ്റാൻഡേർഡുകളിലൂടെയും അക്രഡിറ്റേഷൻ സംവിധാനങ്ങളിലൂടെയും ചികിത്സകർക്കും ആരോഗ്യ പ്രവർത്തകർക്കും തൊഴിൽ സംബന്ധമായ അപായ സാധ്യതകളിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക.

Related Questions:

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
മൊബൈൽഫോൺ, ഇൻറ്റർനെറ്റ്‌ അടിമത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?