കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി ?
Aകുഞ്ഞിക്കുട്ടൻ തമ്പുരാൻ
Bപി.സി. കുട്ടികൃഷ്ണൻ
Cഎ.ആർ. രാജരാജവർമ്മ
Dകേരള വർമ്മ വലിയ കോയിത്തമ്പുരാൻ
Answer:
D. കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
Read Explanation:
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
- ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്
- പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
- കേരളവർമ്മ വലിയ കോയിത്തമ്പുരാൻ രചിച്ച ആട്ടക്കഥ - മത്സ്യവല്ലഭ വിജയം
- പാഠപുസ്തക കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്ത കവി
- കേരളവർമ്മയുടെ കൃതികളുടെ സവിശേഷത - പ്രാസനിഷ്കർഷയും മണിപ്രവാളശൈലിയും
- ദ്വിതീയാക്ഷരപ്രാസം കവിതകളിൽ വേണമെന്ന് വാശിപിടിച്ച കവി
- ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം
- 'ഹനുമദുദ്ഭവം, ധ്രുവചരിതം, മത്സ്യവല്ലഭവിജയം' തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവ്
- 'ശ്രീ വിശാഖ വിജയം', 'ശ്രീ വിക്ടോറിയ ചരിത്രസംഗ്രഹം' എന്നീ പദ്യരൂപത്തിലുള്ള ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതി
- 'മഹച്ചരിതസംഗ്രഹം' എഴുതിയത് കേരളവർമ്മയും വിശാഖം തിരുനാളും ചേർന്നാണ്
- കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു.
