Challenger App

No.1 PSC Learning App

1M+ Downloads
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?

Aമുഖ്യമന്ത്രി

Bജലവിഭവ മന്ത്രി

Cറവന്യു മന്ത്രി

Dആഭ്യന്തര മന്ത്രി

Answer:

C. റവന്യു മന്ത്രി

Read Explanation:

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
  • 2007ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്.
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.

അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ. 

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക 

  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്..

Related Questions:

'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

റിസർവ്വ് വനത്തിന്റെ അന്തിമ വിജ്ഞാപനം കേരളവന നിയമം - 1961 , സെക്ഷൻ _____ പ്രകാരം ചെയ്യുന്നു .
കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?