കേരള പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക
Aപോലീസുദ്യോഗസ്ഥർ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോൾ ശാരീരികമായി സുസജ്ജരായിരിക്കേണ്ടതും, ഏതെങ്കിലും ചുമതല ശുഷ്കാന്തിയോടുകൂടി ആ സമയം നിർവ്വഹിച്ചതു മൂലമല്ലാതെ, മലിനമായതോ വൃത്തിയോ വെടിപ്പോ ഇല്ലാത്തതോ ആയ അവസ്ഥയിലല്ല എന്ന് സ്വയം ശ്രദ്ധിച്ച് ഉറപ്പാക്കേണ്ടതുമാണ്.
Bപോലീസുദ്യോഗസ്ഥരുടെ പരിചരണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുവാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുവാനോ പാടുള്ളതല്ല
Cപോലീസുദ്യോഗസ്ഥർ അനാവശ്യമായ ആക്രമോത്സുകതാപ്രകടനം വർജ്ജിക്കേണ്ടതും പ്രകോപനമുണ്ടായാൽ തന്നെയും ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റം ഒഴിവാക്കേണ്ടതുമാണ്.
Dഇവയെല്ലാം