App Logo

No.1 PSC Learning App

1M+ Downloads
കേരള ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?

Aസർദാർ K M പണിക്കർ

Bചിത്തിര തിരുന്നാൾ ബാലരാമവർമ്മ

Cമങ്കു തമ്പുരാൻ

Dഎം രാമവർമ്മ രാജ

Answer:

D. എം രാമവർമ്മ രാജ

Read Explanation:

കേരള ലളിതകലാ അക്കാദമി

  • കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനം.
  • ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി.
  • 1962-ലാണ്‌ ഇത് സ്ഥാപിക്കപ്പെട്ടത്.
  • തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. 
  • എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.
  • അക്കാദമിയുടെ പ്രസിദ്ധീകരണം : ചിത്രവാർത്ത

അക്കാദമി നൽകി വരുന്ന പ്രധാന അവാർഡുകൾ :

  • വിഖ്യാതശില്‍പി ലാറിബേക്കറുടെ പേരില്‍ വാസ്തുശില്‍പകലയ്ക്ക് പുരസ്കാരം.
  • ആദിവാസി ഗോത്രനാടോടി ചിത്ര- ശില്‍പകലകള്‍ക്ക് ജെ.സ്വാമിനാഥന്റെ പേരില്‍ പുരസ്ക്കാരം
  • ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരം.
  • സോണാഭായ് രജ്വാര്‍ പുരസ്കാരം, പത്മിനി പുരസ്കാരം, കേസരി പുരസ്കാരം, മറ്റ് സംസ്ഥാനപുരസ്കാരങ്ങള്‍ എന്നിവയും അക്കാദമി നല്‍കിവരുന്നു. 

 


Related Questions:

മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ലളിതകല അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
Which cultural institution of Kerala is associated with the journal "Keli" ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.

  1. കേരള മീഡിയ അക്കാദമി - തൃശൂർ
  2. ചലച്ചിത്ര അക്കാദമി - തിരുവനന്തപുരം
  3. കേരള ഫോക്ക്‌ലോർ അക്കാദമി - കണ്ണൂർ
  4. കേരള ലളിതകലാ അക്കാദമി - കാക്കനാട്