കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട് ?
A15 അംഗങ്ങൾ
B11 അംഗങ്ങൾ
C8 അംഗങ്ങൾ
D5 അംഗങ്ങൾ
Answer:
B. 11 അംഗങ്ങൾ
Read Explanation:
സംസ്ഥാനവിവരാവകാശ കമ്മീഷൻ
- വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.
- കമ്മീഷന്റെ അധികാരപരിധി എല്ലാ സംസ്ഥാന പബ്ലിക് അതോറിറ്റികളിലും വ്യാപിച്ചിരിക്കുന്നു.
- വിവരാവകാശ നിയമപ്രകാരം സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന അപ്പില്‍ സ്ഥാപനമാണിത്.
- കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) ഗവര്‍ണര്‍ നിയമിക്കുന്ന 10 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.
- മുഖ്യമന്ത്രി അധ്യക്ഷൻ ആയിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.
- ഈ സെർച്ച് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി ഉണ്ടായിരിക്കും.
- സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്
- കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19
- കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ : പാലാട്ട് മോഹൻദാസ്