Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയല്ല ?

Aതുടർ വിദ്യാഭ്യാസത്തിലൂടെ സാക്ഷരത കഴിവുകൾ വികസിപ്പിക്കുക

Bപഠിക്കാൻ താൽപ്പര്യമുള്ള ഓരോരുത്തർക്കും അവസരങ്ങൾ നൽകുക

Cകേരളം മുഴുവൻ പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക

Dസർക്കാരിന്റെ വികസന - ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുക

Answer:

C. കേരളം മുഴുവൻ പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക

Read Explanation:

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങ

  • നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക.

  • താല്‍പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരം ഒരുക്കുക.

  • നേടിയ അറിവ് ജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി വളര്‍ത്തുക.

  • സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം വികസിപ്പിക്കുക.

  • പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക.

  • അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗവേഷണ പഠനങ്ങള്‍ നടത്തുക.

  • കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കണ്ടറിതല വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

  • സമഗ്രമായ തൊഴില്‍ നൈപുണി വികസന പദ്ധതി നടപ്പാക്കുക.

  • കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

ഗുണഭോക്താക്കള്‍

  • നിരക്ഷരര്‍.

  • നവസാക്ഷരര്‍.

  • സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍.

  • ആജീവനാന്ത വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള ഏവരും.



Related Questions:

2011 സെൻസസ് പ്രകാരം മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ സമുദായങ്ങളുടെ എണ്ണം?
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?
കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക്?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?