App Logo

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?

Aറൂൾ 10(1)

Bറൂൾ 10(2)

Cറൂൾ 8

Dറൂൾ 9

Answer:

A. റൂൾ 10(1)

Read Explanation:

  • കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ൽ പരാമർശിക്കുന്നത്.
  • ഈ ചട്ടങ്ങളിലെ നാലാം ഭാഗത്തിലെ റൂൾ 10(1) പ്രകാരം നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

  • എന്നാൽ റൂൾ 10 (2) പ്രകാരം നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു
    ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ
    തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

Related Questions:

താഴെക്കൊടുത്തിരിക്കുന്ന മെയിൽ വാത്സല്യനിധി പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്

  1. പട്ടികജാതി പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇൻഷുറൻസ് ബന്ധിത സാമൂഹിക സുരക്ഷാ പരിപാടി
  2. കുടുംബ വരുമാനം 50,000 ഇൽ താഴെയായിരിക്കണം
  3. പട്ടികജാതി വകുപ്പ് എൽഐസി ഓഫ് ഇന്ത്യ മുഖേന നടപ്പിലാക്കുന്നു
  4. 18 വയസ് പൂർത്തിയാകുമ്പോൾ എൽഐസി മൂന്നുലക്ഷം രൂപ നൽകുന്നു

    കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിൽ പോളിസി 2018ൻ്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

    1. വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് വ്യക്തികളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
    2. റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക
    3. നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 
    4. പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക
      കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
      2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?
      ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്