App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ "ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും,മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്നു'. ഏതാണ് പദ്ധതി ?

Aആശ്വാസകിരണം പദ്ധതി

Bമംഗല്യ

Cസ്നേഹസ്പർശം

Dവയോ മിത്രം

Answer:

A. ആശ്വാസകിരണം പദ്ധതി

Read Explanation:

ആശ്വാസകിരണം പദ്ധതി

  • കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
  • നിലവില്‍ 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്.

ആശ്വാസകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ

  • ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍
  • ശാരീരിക വൈകല്യമുളളവര്‍.
  • പ്രായധിക്യം മൂലം കിടപ്പിലായവര്‍
  • 100 ശതമാനം അന്ധത ബാധിച്ചവര്‍
  • തീവ്രമാനസിക രോഗമുള്ളവര്‍
  • ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍
  • എൻഡോസൾഫാൻ ബാധിച്ചുപൂർണമായും ദുർബലപ്പെടുത്തിയിട്ടുള്ളവർ

Related Questions:

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഏത്?
Which of the following scheme is not include in Nava Kerala Mission ?
പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി
12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം ആയുർവേദ കോളേജുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏതാണ് ?

സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

  1. സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
  2. കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
  3. പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
  4. സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം