കൈത്താങ്ങ് എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
Aമോർഗൺ
Bവില്യം വൂണ്ട്
Cകൊഹ്ലർ
Dവൈഗോട്സ്കി
Answer:
D. വൈഗോട്സ്കി
Read Explanation:
വൈഗോട്സ്കി
- വൈഗോട്സ്കിയുടെ സ്വാധീന ഫലമായുള്ള പാഠ്യപദ്ധതികൾ
-
- വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
- സാംസ്കാരിക ഉപകരണങ്ങൾ
- കൈത്താങ്ങ്
വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
- ഓരോ പഠിതാവിനും ഒരു പഠന മേഖലയിൽ സ്വന്തം നിലയിൽ (Current Ability) എത്തിച്ചേരാവുന്ന ഒരു വികാസതലമുണ്ടെന്നും മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസതലത്തിൽ എത്തിച്ചേരാൻ (Potential ability) ആ പഠിതാവിന് സാധിക്കുന്നതാണ്. ഈ രണ്ടിനും ഇടയിലുള്ളതാണ് - സമീപസ്ഥ വികസന മണ്ഡലം (Zone of Proximal Development)
- എല്ലാവർക്കും ZPD ഒരു പോലെയാകണമെന്നില്ല.
- ഓരോരുത്തർക്കും അവരുടേതായ ഉയർന്ന നിലയിൽ എത്താൻ കഴിയും വിധമുള്ള ഇടപെടലുകളാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
- മനുഷ്യനെ വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് - ലഭ്യമായ ഉയർന്ന മാനസിക പ്രവർത്തനങ്ങൾ
കൈത്താങ്ങ് (Scaffolding)
- പഠിതാവ്, കഴിവിന്റെ പരമാവധി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കുന്ന വൈജ്ഞാനിക ഘടനയാണ് കൈത്താങ്ങ്
- തനിയെനിന്ന് പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന താത്കാലിക സഹായത്തെ വിഗോട്സ്കി വിശേഷിപ്പിച്ചത് - കൈത്താങ്ങ്
- പഠിതാവ് ആശയ നിർമ്മാണത്തിന് പ്രാപ്ത നാവുന്നതിനനുസരിച്ച് കൈത്താങ്ങ് കുറച്ചു കൊണ്ടുവരണം.
- പ്രൈമറി ക്ലാസ്സിൽ ഉപയോഗിക്കാവുന്ന കൈത്താങ്ങ് തന്ത്രങ്ങൾ :-
-
- ആർജിത അറിവിന്റെ ഉപയോഗം,
- പ്രശ്നവുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവങ്ങൾ പങ്കുവയ്ക്കുക,
- ഭാഗികമായ പ്രശ്നപരിഹരണ തന്ത്രങ്ങൾ അവതരിപ്പിക്കുക
- അവശ്യംവേണ്ട സൂചനകൾ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, ചിന്തയെ നയിക്കാവുന്ന ചോദ്യങ്ങൾ, മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
- കുട്ടിക്ക് സ്വാശ്രയപഠനം സാധ്യമാകുന്നതുവരെ അധ്യാപകൻ കൈത്താങ്ങ് നൽകേണ്ടതുണ്ട്.