കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?
Aമഹാത്മാഗാന്ധി
Bഅരിസ്റ്റോട്ടിൽ
Cരവീന്ദ്രനാഥ് ടാഗോർ
Dഅരബിന്ദഘോഷ്
Answer:
A. മഹാത്മാഗാന്ധി
Read Explanation:
മഹാത്മാഗാന്ധി
- ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു.
- ഗാന്ധിജി വിഭാവനം ചെയ്ത് വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം (അടിസ്ഥാന വിദ്യാഭ്യാസം) അഥവാ വാർധാ പദ്ധതി.
- തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം.
- നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം.
- കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു.
- ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിന് കൈത്തൊഴിൽ പരിശീലനം സഹായിക്കുന്നു.
- ഒപ്പം കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു.