Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ?

Aപഴശ്ശി രാജ

Bവേലുത്തമ്പി ദളവ

Cപാലിയത്തച്ഛൻ

Dതലക്കൽ ചന്തു

Answer:

C. പാലിയത്തച്ഛൻ

Read Explanation:

പാലിയത്തച്ചൻ

  • കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരുടെ സ്ഥാനപ്പേരായിരുന്നു 'പാലിയത്തച്ചൻ'
  • 1632 മുതൽ 1809 വരെയാണ് പാലിയത്തച്ചൻമാർ കൊച്ചി രാജ്യത്തിൻറെ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്.
  • കൊച്ചീരാജാവ് കഴിഞ്ഞാൽ കൊച്ചിയിലെ അധികാരവും പദവിയും സമ്പത്തും പാലിയത്തച്ചൻമാർക്ക് ആയിരുന്നു.

  • കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചൻ : ഗോവിന്ദൻ അച്ഛൻ
  • ഇദ്ദേഹമാണ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്.
  • പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. 
  • പ്രതികാരമായി ബ്രിട്ടീഷുകാർ കൊച്ചി ആക്രമിക്കുകയും പാലിയത്തച്ചനെ പിടികൂടി നാടുകടത്തുകയും ചെയ്തു.

Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം -ആറ്റിങ്ങൽ കലാപം
  3. 1792 ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
    Colachel is located at?
    അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ഏത്?
    പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ പേരെന്താണ്?
    ബ്രിട്ടീഷ് - പഴശ്ശി ചർച്ചകൾക്ക് മധ്യസ്ഥനായ ബോംബെ ഗവർണർ ?