App Logo

No.1 PSC Learning App

1M+ Downloads
കോറിയോലിസ് പ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്ന പ്രതിഭാസത്തെ വിശദീകരിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ ?

Aവില്യം ഫെറല്‍

Bജോൺ ടിൻഡൽ

Cജെയിംസ് ഹാൻസെൻ

Dസ്വാന്റേ അർഹേനിയസ്

Answer:

A. വില്യം ഫെറല്‍

Read Explanation:

കോറിയോലിസ് ബലം

  • ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കോറിയോലിസ് ബലം. 
  • ഇത് മധ്യരേഖ പ്രദേശത്തുനിന്നു ധ്രുവങ്ങളിലേക്ക് നീങ്ങുന്തോറും വര്‍ധിച്ചു വരുന്നു.
  • ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്‌റ്റേവ് ഡി കോറിയോലിസിസ് ആണ് കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം കണ്ടെത്തിയത്.

ഫെറല്‍ നിയമം

  • കോറിയോലിസ് ബലപ്രഭാവത്താല്‍ കാറ്റുകള്‍ ഉത്തരാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് വലതുഭാഗത്തേക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ സഞ്ചാരദിശയ്ക്ക് ഇടതുഭാഗത്തേക്കും വ്യതിചലിക്കുന്നു എന്ന് വിശദീകരിക്കുന്ന നിയമമാണ് ഫെറല്‍ ലോ.
  • അമേരിക്കന്‍ കാലാവസ്ഥ ശാസ്ത്രജ്ഞനായ വില്യം ഫെറല്‍ ആണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.

 


Related Questions:

Find the correct statement from those given below.?
________commonly known as 'October heat'.
വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ദ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥവൃത്താകൃതിയിലുള്ള സാങ്കൽപിക രേഖകളാണ് ?
ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു ഏത് ?