കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
Aനാടുകാണി ചുരം
Bപെരിയ ചുരം
Cതാമരശ്ശേരി ചുരം
Dപാൽചുരം
Answer:
C. താമരശ്ശേരി ചുരം
Read Explanation:
കേരളത്തിലെ ചുരങ്ങൾ
പാലക്കാട് ചുരം
- പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം - 16
- പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം
- കേരളത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം
- നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം - പാലക്കാട് ചുരം
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞതും വീതി കൂടിയതുമായ പ്രദേശം - പാലക്കാട് ചുരം
- പാലക്കാട് ചുരത്തിന്റെ വീതി - 30 - 40 കി.മീ
- പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി - ഭാരതപ്പുഴ
- പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - പാലക്കാട് - കോയമ്പത്തൂർ (തമിഴ്‌നാട്)
- പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത - NH 544
- കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്‌നാട്ടിലേക്കും, തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്‌ണ കാറ്റിനെ കേരളത്തിലേക്കും കടത്തി വിടുന്നത് - പാലക്കാട് ചുരം
വയനാട് ചുരം
- വയനാട് ചുരത്തിന്റെ മറ്റൊരു പേര് - താമരശ്ശേരി ചുരം
- താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - കോഴിക്കോട് - മൈസൂർ
- വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല - കോഴിക്കോട്
- വയനാട് ചുരം ബന്ധിപ്പിക്കുന്ന കേരളത്തിലെ ജില്ലകൾ - കോഴിക്കോട് - വയനാട്
- വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത - NH 766
- വയനാട് ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി - കരിന്തണ്ടൻ
ആരുവാമൊഴി ചുരം
- കേരളത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചുരം - ആരുവാമൊഴി ചുരം (ആരമ്പോളി ചുരം)
- ആരുവാമൊഴി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - തിരുവനന്തപുരം - തിരുനെൽവേലി
ആര്യങ്കാവ് ചുരം
- ആര്യങ്കാവ് ചുരത്തിലൂടെ (ചെങ്കോട്ട ചുരം) കടന്നുപോകുന്ന ദേശീയ പാത - NH 744
- ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - പുനലൂർ - ചെങ്കോട്ട
ബോഡിനായ്ക്കന്നൂർ ചുരം
- ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത - NH 85
- ബോഡിനായ്ക്കന്നൂർ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ഇടുക്കി - മധുരൈ (കൊച്ചി - തേനി)
പേരമ്പാടി ചുരം
- ബന്ദിപ്പൂർ വന്യജീവിസങ്കേതത്തിന് അടുത്തുള്ള ചുരം - പേരമ്പാടി ചുരം
- പേരമ്പാടി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - കണ്ണൂർ - കൂർഗ് (കർണാടക)
- നാടുകാണി ചുരം സ്ഥിതിചെയ്യുന്ന ജില്ല - മലപ്പുറം
- പെരിയചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - മാനന്തവാടി - മൈസൂർ
- പാൽച്ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - വയനാട് - കണ്ണൂർ
- കേരളത്തിലെ മറ്റ് പ്രധാന ചുരങ്ങൾ - കമ്പമേട്, ഉടുമ്പൻചോല, തേവാരം