Challenger App

No.1 PSC Learning App

1M+ Downloads
കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥ അറിയപ്പെടുന്നത്?

Aഅനൂപ്ലോയിഡി

Bപോളിപ്ലോയിഡി

Cനോൺ-ഡിസ്ജംഗ്ഷൻ

Dസിനാപ്സിസ്

Answer:

A. അനൂപ്ലോയിഡി

Read Explanation:

ക്രോമസോം തലത്തിലുള്ള വൈകല്യങ്ങൾ (Chromosomal disorders)

  • ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമോ അല്ലെങ്കിൽ അവയുടെ ക്രമീകരണത്തിലുണ്ടാകുന്ന വ്യത്യാസമോ ആണ് ക്രോമസോം തലത്തിലുള്ള വൈകല്യങ്ങൾക്ക് കാരണമാകുന്നത്.

അന്യൂപ്ലോയിഡി

  • കോശവിഭജന സമയത്ത് ക്രൊമാറ്റിഡുകൾ വേർപിരിയാത്തതുകൊണ്ട് ക്രോമസോമുകളുടെ എണ്ണത്തിൽ കുറവോ കൂടുതലോ ഉണ്ടാകുന്നു.
  • ഈ അവസ്ഥയെ അന്യൂപ്ലോയിഡി (Aneuploidy) എന്നു പറയുന്നു.
  • ഉദാഹരണം  : ഡൗൺസ് സിൻഡ്രോം .

പോളിപ്ലോയിഡി

  • കോശവിഭജനത്തിൻ്റെ അവസാന ഘട്ടമായ ടിലോ ഫെയ്‌സിന് ശേഷം കോശദ്രവ്യം യഥാക്രമം വിഭജിക്കാതിരുന്നാൽ ജീവികളിൽ ക്രോമസോമുകളുടെ ആകെ എണ്ണം കൂടുന്നു.
  • ഈ പ്രതിഭാസത്തെ പോളിപ്ലോയിഡി (Polyploidy) എന്നു പറയുന്നു.
  • ഈ അവസ്ഥ സസ്യങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്.

Related Questions:

സിലിൻഡ്രിക്കൽ ലെൻസുള്ള കണ്ണടകൾ പരിഹരിക്കുന്നത് ?

Choose the correct match from the following.

Autosome linked recessive disease : ____________ ;

sex linked recessive disease: __________

റസിപ്രൊക്കൽ ഓഫ് 'ഇൻഫെറെൻസ് '
ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?

i. കാൻസർ, സിലിക്കോസിസ്

ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ

iii. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ്

iv. പോളിയോ, റ്റെറ്റനസ്