App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിരീക്ഷണം, ക്ലാസ് ചർച്ചകൾ, വിദ്യാർത്ഥികളുടെ മടക്കധാരണ (feedback) എന്നിവ ഏത് വിലയിരുത്തലിന്റെ ഭാഗമാണ് ?

Aപഠനത്തെ വിലയിരുത്തൽ (Assessment of learning)

Bപഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

Cപഠനം തന്നെ വിലയിരുത്തൽ (Assessment as learning)

Dപഠനത്തെ ആന്തരികമായി വിലയിരുത്തൽ (Internal assessment of learning)

Answer:

B. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ

 

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

Which is the first step in project method?
തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതു തരം ചോദ്യങ്ങളാണ് കൂടുതൽ ആത്മനിഷ്ഠമായത് ?
ചർച്ചാ രീതിയുടെ നേട്ടമേത് ?
'തീമാറ്റിക് അപ്പർ സെപ്‌ഷൻ' പരീക്ഷ ഉപയോഗിച്ചു അളക്കുന്നത് എന്താണ് ?