Challenger App

No.1 PSC Learning App

1M+ Downloads
ഗംഗയുടെ ഏക ഉപദ്വീപീയ പോഷകനദി ?

Aസോൺ

Bടീസ്റ്റ

Cകോസി

Dമഹാനന്ദ

Answer:

A. സോൺ

Read Explanation:

സോൺ നദി

  • ഗംഗയുടെ ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലുത് സോൺ

  • ഗംഗയുടെ ഏക ഉപദ്വീപീയ പോഷകനദി സോൺ

  • ഗംഗയുടെ തെക്കുനിന്നും ചേരുന്നവയിൽ ഏറ്റവും വലിയ പോഷകനദിയായ സോൺ അമർകണ്ഠക് പീഠഭൂമിയിൽനിന്നും ഉത്ഭവിക്കുന്നു. 

  • പീഠഭൂമിയുടെ പാർശ്വഭാഗത്ത് തുടർച്ചയായ വെള്ളച്ചാട്ടങ്ങൾ നിർമിച്ചുകൊണ്ടൊഴുകുന്ന സോൺ പട്നയ്ക്കു പടിഞ്ഞാറ് ആര (Arrah) യിൽ വച്ച് ഗംഗയിൽ ചേരുന്നു.

  • ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽനിന്ന് ഉൽഭവിക്കാത്ത ഏക നദി  സോൺ

  • സോണിൻന്റെ ഉൽഭവസ്ഥാനം ഛത്തിസ്ഗഢിലെ അമർകണ്ടക്

  • ഉത്തർപ്രദേശിൽ റിഹന്ത് പദ്ധതിയുടെ ഭാഗമായ കൃത്രിമ തടാകം - ഗോവിന്ദ് വല്ലഭ് പന്ത് സാഗർ

  • സോൺ നദിയിലെ അണക്കെട്ടായ ബൻസാഗർ മധ്യപ്രദേശ് സ്ഥാനത്താണ്. 

  • സോൺ നദിക്ക് കുറുകെയാണ് നെഹ്റു സേതു

  • സോൺ നദി ഗംഗയിൽ ചേരുന്നത് ആറ (പട്‌ന) പ്രദേശത്തുവച്ചാണ് .

  • സോൺ നദിക്ക് കുറുകെ ബിഹാറിൽ സ്ഥിതിചെയ്യുന്ന തടയണ - ഇന്ദ്രാപുരി


Related Questions:

നർമദാ-താപ്തി നദികൾക്കിടയിലുള്ള പർവ്വതനിര ?

ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ ഇവയിൽ ഏതെല്ലാമാണ്?

  1. ചമ്പൽ
  2. ബെറ്റവ
  3. കെൻ
  4. ഹിന്ദൻ
    താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?
    അറബിക്കടലിൽ പതിക്കുന്ന ഏറ്റവും വലിയ നദി ഏതാണ് ?
    The longest West flowing peninsular river is: