App Logo

No.1 PSC Learning App

1M+ Downloads
ഗംഗോത്രി, യമുനോത്രി, കേദാർനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഏത് ഹിമാലയത്തിന്റെ ഭാഗമാണ് ?

Aപൂർവാചൽ ഹിമാലയം

Bഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം

Cഅരുണാചൽ ഹിമാലയം

Dഡാർജിലിങ് സിക്കിം ഹിമാലയം

Answer:

B. ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം

Read Explanation:

ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയം 

  • പടിഞ്ഞാറ് രവി നദിക്കും കിഴക്ക് കാളി (ഘാഘര നദിയുടെ പോഷകനദി) നദിക്കും ഇടയിലായാണ് .

  • സിന്ധു, ഗംഗ എന്നീ രണ്ട് നദീവ്യൂഹങ്ങളാണ് ഈ പ്രദേശത്തെ പ്രധാന നീരൊഴുക്കുകൾ

  •  സിന്ധുനദിയുടെ പോഷകനദികളായ രവി, ബിയാസ്, സത്ലജ് എന്നിവയും ഗംഗയുടെ പോഷകനദികളായ യമുന, ഘാഘര എന്നിവയുമാണ് പ്രധാന നദികൾ. 

  • വടക്കുനിന്നും തെക്കോട്ട് ഗ്രേറ്റ് ഹിമാലയൻ നിര, ലെസ്സർ ഹിമാലയം,ശിവാലിക് നിര എന്നിങ്ങനെയുള്ള ഹിമാലയത്തിൻ്റെ മൂന്നു പ്രധാന പർവതനിരകൾ ഈ വിഭാഗത്തിലും വ്യക്തമായി കാണപ്പെടുന്നു.

  • ഈ പ്രദേശം പ്രസിദ്ധമായ പഞ്ചപ്രയാഗങ്ങളുടെ (നദികളുടെ സംഗമസ്ഥാനം) പേരിലും അറിയപ്പെടുന്നു. 

  • ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരിനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളും ഈ ഹിമാലയ ഭാഗത്തിലാണ് സ്ഥിതിചെയ്യുന്നത്. 

  • ധർമശാല, മുസോറി, ശിംല, കൗസാനി എന്നിവയും സിംല, മുസോറി, കസോളി, അൽമോറ, ലാൻസ് ഡോൺ, റാണികെറ്റ് എന്നിവയും ഹിമാചൽ- ഉത്തരാഖണ്ഡ് ഹിമാലയത്തിൻ്റെ ഭാഗമാണ്.


Related Questions:

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിൻ്റെ ഭാഗമാണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ?

  1. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്.
  2. ഇന്ത്യയുടെ മാനക രേഖാംശം 82½° പൂർവ്വരേഖാംശം
  3. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ
  4. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാ പോയിൻറ്
    What is the main feature of the Bhangar region in the Northern Plains?
    ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
    The Velikonda Range is a structural part of :