ഗസ്‌നാവിഡ് രാജവംശത്തിന്റെ സ്ഥാപകൻ :
Aസബുക്കിജിൻ
Bമുഹമ്മദ് ഗസ്നി
Cഇസ്മായിൽ ഗസ്നി
Dഅബ്ദുൽ മാലിക്ക്
Answer:
A. സബുക്കിജിൻ
Read Explanation:
സബുക്കിജിൻ
- ഗസ്നി എന്ന പട്ടണത്തിന്റെ ഗവർണർ ആയിരുന്ന അൽപ്-ടെഗിൻ്റെ ഒരു അടിമയും പിൽക്കാലത്ത് മരുമകനുമായി മാറിയ വ്യക്തി.
- എ.ഡി 963ൽ അൽപ്-ടെഗിൻ അന്തരിച്ചതിനെ തുടർന്ന് തുടർന്ന് അദ്ദേഹത്തിന്റെ മകൻ അബു ഇഷാഖ് ഇബ്രാഹിം അധികാരമേറ്റു.
അശക്തനായ ഒരു ഭരണാധികാരി ആയിരുന്നു അബു ഇഷാഖ് ഇബ്രാഹിം - അതിനാൽ സബുക്കിജിനെ 977-ൽ നഗരത്തിലെ തുർക്കികൾ ഗസ്‌നയുടെ ഭരണാധികാരിയായി നിയമിച്ചു.
- സബുക്കിജിൻ സ്വന്തമായി ഒരു രാജവംശം സ്ഥാപിക്കുകയും,ഗസ്‌നാവിഡ് സാമ്രാജ്യം എന്നറിയപ്പെടുകയും ചെയ്തു
- സബുക്കിജിൻ കിഴക്കോട്ടും പടിഞ്ഞാറോട്ടും തൻ്റെ രാജ്യത്തിൻറെ വിസ്തൃതി വർധിപ്പിച്ചു
- ഉദഭാണ്ഡപുരയിലെ ജയപാലനെ തോൽപ്പിച്ച് കാശ്മീരിലെ നീലം നദിവരെയും ഇന്നത്തെ പാകിസ്ഥാനിലെ സിന്ധു നദിവരെയും വ്യാപിപ്പിച്ച് രാജ്യം വികസിപ്പിച്ചു.
- പിന്നീട് ഇദ്ദേഹത്തിൻറെ പുത്രൻ മുഹമ്മദ് ഗസ്നിയുടെ കാലത്ത് ഗസ്‌നാവിഡ് സാമ്രാജ്യം അതിന്റെ പാരമ്യതയിൽ എത്തി.